Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Global Platform

America

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ ലോ​ക​വേ​ദി​യാ​യി ഫൊ​ക്കാ​ന ക​ൺ​വൻ​ഷ​ൻ; അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും

ക​ല​ഹാ​രി റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന ച​രി​ത്ര​പ​ര​മാ​യ സ​മ്മേ​ള​ന​ത്തി​ൽ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ സാ​ഹി​ത്യ-​സാം​സ്കാ​രി​ക പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കും. പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ക​ല​ഹാ​രി റി​സോ​ർ​ട്ടി​ൽ 2026 ആ​ഗ​സ്റ്റ് 6 മു​ത​ൽ 8 വ​രെ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന (FOKANA) അ​ന്ത​ർ​ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​നി​ൽ മ​ല​യാ​ള ഭാ​ഷ​യ്ക്കും സാ​ഹി​ത്യ​ത്തി​നും അ​ർ​ഹ​മാ​യ പ്രാ​ധാ​ന്യം ന​ൽ​കി വി​പു​ല​മാ​യ സാ​ഹി​ത്യ​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു.

മ​ല​യാ​ളി​ക​ളു​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ​തും സ​മ​ഗ്ര​വു​മാ​യ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സാ​ഹി​ത്യ​ത്തി​നും ഭാ​ഷ​യ്ക്കും ല​ഭി​ക്കു​ന്ന പ്രാ​ധാ​ന്യ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​സ​മ്മേ​ള​നം.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ള ഭാ​ഷ​യ്ക്കും സാ​ഹി​ത്യ​ത്തി​നും ശ്ര​ദ്ധേ​യ​മാ​യ ഇ​ടം സൃ​ഷ്ടി​ക്കു​ന്ന​തി​ൽ ഫൊ​ക്കാ​ന വ​ർ​ഷ​ങ്ങ​ളാ​യി സ്ഥി​ര​ത​യാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. ഇ​ത്ത​വ​ണ​ത്തെ ക​ൺ​വെ​ൻ​ഷ​നി​ൽ നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളം എ​ഴു​ത്തു​കാ​രെ ഒ​രു​മി​പ്പി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ സാ​ഹി​ത്യ​വേ​ദി​ക​ളി​ലൊ​ന്നാ​യി ഈ ​സ​മ്മേ​ള​നം മാ​റു​മെ​ന്നാ​ണ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ൺ​വ​ൻ​ഷന്‍റെ പ്ര​ധാ​ന വേ​ദി​ക​ളി​ലൊ​ന്നി​ൽ ത​ന്നെ​യാ​യി​രി​ക്കും സാ​ഹി​ത്യ​സ​മ്മേ​ള​നം അ​ര​ങ്ങേ​റു​ക.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ന്മാ​രും അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന എ​ഴു​ത്തു​കാ​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​രം​ഗ​ത്തെ അ​തു​ല്യ പ്ര​തി​ഭ​യും ജ്ഞാ​ന​പീ​ഠ ജേ​താ​വു​മാ​യ സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, സ​മ​കാ​ലി​ക മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ ശ​ക്ത​മാ​യ ശ​ബ്ദ​വും ഫ്രാ​ൻ​സി​സ് ഇ​ട്ടി​ക്കോ​ര ഉ​ൾ​പ്പെ​ടെ​യു​ള്ള ശ്ര​ദ്ധേ​യ കൃ​തി​ക​ളു​ടെ ര​ച​യി​താ​വു​മാ​യ ടി.​ഡി. രാ​മ​കൃ​ഷ്ണ​ൻ, സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വും പ്ര​ശ​സ്ത നോ​വ​ലി​സ്റ്റും മു​ൻ ഐ.​എ.​എ​സ്. ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ കെ.​വി. മോ​ഹ​ൻ​കു​മാ​ർ, പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ജോ​സ് പ​ന​ച്ചി​പ്പു​റം, ശ്ര​ദ്ധേ​യ നോ​വ​ലി​സ്റ്റും സാ​ഹി​ത്യ​കാ​ര​നു​മാ​യ പി.​പി. ജെ​യിം​സ്, നാ​ട​ക- സാ​ഹി​ത്യ​കാ​രി​യും ഗ​വേ​ഷ​ക​യു​മാ​യ ഡോ. ​പ്ര​മീ​ളാ​ദേ​വി തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​മു​ഖ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.​

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളം എ​ഴു​ത്തു​കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി നോ​വ​ൽ, ചെ​റു​ക​ഥ, ക​വി​ത, ഹാ​സ്യം, യാ​ത്രാ​വി​വ​ര​ണം, ലേ​ഖ​നം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച മി​ക​ച്ച കൃ​തി​ക​ൾ വി​ല​യി​രു​ത്തി പ്ര​ത്യേ​ക അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും.

കൂ​ടാ​തെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ള സാ​ഹി​ത്യ​രം​ഗ​ത്തി​ന് സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ എ​ഴു​ത്തു​കാ​ർ​ക്ക് പ്ര​ത്യേ​ക അം​ഗീ​കാ​ര​ങ്ങ​ളും ന​ൽ​കും.​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​തു​വ​രെ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട മ​ല​യാ​ള പു​സ്ത​ക​ങ്ങ​ളു​ടെ വി​പു​ല​മാ​യ പ്ര​ദ​ർ​ശ​നം ഒ​രു​ക്കു​ന്നു​ണ്ട്. പു​സ്ത​ക പ്ര​കാ​ശ​ന​ങ്ങ​ൾ, പു​സ്ത​ക​ച​ർ​ച്ച​ക​ൾ, എ​ഴു​ത്തു​കാ​രു​മാ​യു​ള്ള സം​വാ​ദ​ങ്ങ​ൾ, സ​മ​കാ​ലി​ക സാ​ഹി​ത്യ​ത്തി​ലെ പു​തി​യ പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ എ​ന്നി​വ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.

സാ​ഹി​ത്യ​സ​മ്മേ​ള​ന​ത്തി​ന്റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി കോ​ര​സ​ൺ വ​ർ​ഗീ​സ് (ചെ​യ​ർ​മാ​ൻ), കെ. ​കെ. ജോ​ൺ​സ​ൻ (കോ-​ചെ​യ​ർ​മാ​ൻ), മു​ര​ളി ജെ. ​നാ​യ​ർ (കോ-​ചെ​യ​ർ​മാ​ൻ), ഗീ​ത ജോ​ർ​ജ് (കോ​ർ​ഡി​നേ​റ്റ​ർ), ബെ​ന്നി നെ​ച്ചൂ​ർ, അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ളം, വേ​ണു​ഗോ​പാ​ല​ൻ കൊ​ക്കോ​ട​ൻ, അ​ഭി​ലാ​ഷ് തു​ണ്ടു​മ​ണ്ണി​ൽ, സ​ന്തോ​ഷ് പാ​ല എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘാ​ട​ക​സ​മി​തി​യെ ഫൊ​ക്കാ​ന നേ​തൃ​ത്വം നി​യോ​ഗി​ച്ചു.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളം എ​ഴു​ത്തു​കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി നോ​വ​ൽ, ചെ​റു​ക​ഥ, ക​വി​ത, ഹാ​സ്യം, യാ​ത്രാ​വി​വ​ര​ണം, ലേ​ഖ​നം,ഓ​ർ​മ്മ​ക്കു​റി​പ്പു​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ (മാ​ർ​ച്ച് 2024 ന് ​ശേ​ഷം ) പു​റ​ത്തി​റ​ങ്ങി​യ കൃ​തി​ക​ൾ വി​ല​യി​രു​ത്തി അ​വാ​ർ​ഡു​ക​ൾ ന​ൽ​കും. നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​രു​ടെ സ​മ​ഗ്ര സാ​ഹി​ത്യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചും പ്ര​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ളും ന​ൽ​ക​പ്പെ​ടും.

കോ​ര​സ​ൺ വ​ർ​ഗീ​സ് (ചെ​യ​ർ​മാ​ൻ), കെ. ​കെ. ജോ​ൺ​സ​ൻ (കോ-​ചെ​യ​ർ​മാ​ൻ), സ​ന്തോ​ഷ് പാ​ലാ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള എ​ഴു​ത്തു​കാ​രു​ടെ സ​മി​തി ആ​യി​രി​ക്കും അ​വാ​ർ​ഡി​ന​ർ​ഹ​രാ​യ​വ​രെ തീ​രു​മാ​നി​ക്കു​ക.​പു​സ്ത​ക​ത്തി​ന്റെ ര​ണ്ട് കോ​പ്പി​ക​ൾ 2026 ജൂ​ലാ​യ് അ​ഞ്ചി​നു മു​ൻ​പ്‌ താ​ഴെ പ​റ​യു​ന്ന വി​ലാ​സ​ത്തി​ൽ ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ് എ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്റ് സ​ജി​മോ​ൻ ആ​ന്റ​ണി അ​റി​യി​ച്ചു. ചെ​യ​ർ​മാ​ൻ ,ഫൊ​ക്കാ​ന സാ​ഹി​ത്യ പു​ര​സ്‌​കാ​ര സ​മി​തി ,3 Lane Place, Plainview, NY 11803. മ​ല​യാ​ള ഭാ​ഷ​യെ​യും സാ​ഹി​ത്യ​ത്തെ​യും ആ​ഗോ​ള മ​ല​യാ​ളി സ​മൂ​ഹ​വു​മാ​യി കൂ​ടു​ത​ൽ ശ​ക്ത​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു ച​രി​ത്ര​പ​ര​മാ​യ വേ​ദി​യാ​യി ഫൊ​ക്കാ​ന 2026 സാ​ഹി​ത്യ​സ​മ്മേ​ള​നം മാ​റു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Latest News

Corehub Up